ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു

single-img
23 December 2019

ഹൈദരാബാദിൽ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഡൽഹി എയിംസിലെ ഫോറന്‍സിക് വിദഗ്ധരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പിന്നീട് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

മാത്രമല്ല, സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഇതിനെ തുടർന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നാല് പ്രതികളുടെയും മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുകയുമായിരുന്നു.