‘ഇന്ത്യയില്‍ ജനങ്ങള്‍ മരിച്ചുവീഴുന്നു’മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് എതിരെ ഇന്ത്യ

single-img
21 December 2019

ദില്ലി: പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ പ്രസ്താവന നടത്തിയ മലേഷ്യന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ.മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യമന്ത്രാലയം ഈ വിഷയത്തില്‍ പ്രതിഷേധം അറിയിച്ചത്.

ക്വാലാലംപൂര്‍ ഉച്ചകോടിക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയില്‍ ജനങ്ങള്‍ മരിച്ചുവീഴുകയാണെന്നുിം മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിം പൗരത്വത്തിന് എതിരെ സ്വീകരിക്കുന്ന നടപടി ഖേദകരമാണെന്നും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പ്രസ്താവിച്ചിരുന്നു. പ്രധാനമന്ത്രിയുടേത് ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന ധാരണയ്ക്കും നയതന്ത്രബന്ധത്തിനും വിരുദ്ധമാണെന്ന് ഇന്ത്യ അറിയിച്ചു.