പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; എന്‍ഐഎ ഏറ്റെടുത്തു

single-img
19 December 2019

കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് എന്‍ഐഎ ഏറ്റെടുത്തു. അലനും താഹയും നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസിന്റെ അവകാശവാദം. ഈ സാഹചര്യത്തിലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. കോഴിക്കോട് പന്തീരങ്കാവായിരുന്ന നേരത്തെ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിരുന്നത്. ഈ കേസിന്റെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്.

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും നിരോധിതസംഘടനയുടെ ലഘുലേഖകള്‍ സൂക്ഷിച്ചുവെച്ചതായും പൊലീസ് ആരോപിച്ചു. ഇരുവരും ജാമ്യം ലഭിക്കാത്തതിനാല്‍ റിമാന്റിലാണുള്ളത്. യുഎപിഎ വകുപ്പുകളായ 20,32,39 എന്നിവയാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയത്. യുവാക്കള്‍ നിരോധിത സംഘടനകളിലെ അംഗങ്ങളല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ അവകാശപ്പെട്ടിരുന്നത്.