പൗരത്വബില്‍;ഹര്‍ത്താല്‍ തുടങ്ങി,രണ്ട് പേര്‍ അറസ്റ്റില്‍

single-img
17 December 2019

തിരുവനന്തപുരം: ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ കേരളത്തില്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം സ്‌കൂള്‍ പരീക്ഷകള്‍ മാറ്റിവെച്ചിട്ടില്ല.

വെല്‍ഫയര്‍പാര്‍ട്ടി,എസ്ഡിപിഐ,ബിഎസ്പി,ഡിഎച്ച്ആര്‍എം,പോരാട്ടം വിവിധ ജനാധിപത്യ സംഘടനകള്‍ ആണ് ഇന്നത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏതാനും സംഘടനാനേതാക്കളെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കൂടുതല്‍ നേതാക്കളെ കസ്റ്റഡിയിലെടുത്തു.