റിപ്പോർട്ടിങ്ങിനിടെ ക്യാമറയ്ക്ക് മുന്നിൽ ലൈവായി മാധ്യമപ്രവർത്തകയെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ

single-img
15 December 2019

ജോര്‍ജിയ: തത്സമയ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ. ജോര്‍ജിയയിലെ എന്‍ബിസിയുടെ WSAV ടിവിയിലെ അലക്‌സ് ബൊസാര്‍ജിയാൻ എന്ന മാധ്യമപ്രവർത്തകയെ ആണ് കൃത്യനിര്‍വഹത്തിനിടെ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ തോമസ് കാലവേ (43) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം സാവന്ന പാലത്തില്‍ നിന്ന് തത്സമയം മാരത്തോണ്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അലക്‌സ് ബൊസാര്‍ജാന്‍. തത്സമയദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ ക്യാമറയിലേക്ക് നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് തോമസ് ഓടി വന്ന് ബൊസാര്‍ജണിന്റെ പിൻഭാഗത്ത് അനുചിതമായ രീതിയിൽ കയറിപിടിച്ചത്. തുടര്‍ന്ന് അവര്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലും തന്റെ ജോലി തുടരുകയായിരുന്നു.

തനിക്ക് ഉണ്ടായ അനുഭവം ബൊസാര്‍ജാന്‍ തന്നെ സാമൂഹികമാധ്യമങ്ങിലൂടെ പങ്കുവെക്കുന്നുണ്ട്. 

നിങ്ങള്‍ എന്നെ കയറിപിടിച്ചു പരസ്യമായി അപമാനിച്ചു, സ്ത്രീകള്‍ക്ക് നേരെ ജോലി സ്ഥലത്തോ മറ്റെവിടെയാണെങ്കിലുമോ ഇത്തരത്തില്‍ അതിക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. സ്ത്രീകളോട് കുറച്ച് കൂടി നന്നായി പെരുമാറൂ” എന്നാണ് ബൊസര്‍ജാന്‍ തന്റെ ട്വിറ്ററിൽ കുറിച്ചത്.