പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്നു; മേഘാലയയില്‍ ഇന്റര്‍ നെറ്റ് ബന്ധം വിച്ഛേദിച്ചു, ഷില്ലോംഗില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

single-img
13 December 2019

ഷില്ലോംഗ്:പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധം തുടരുന്നു. മേഘാലയയിലുടനീളം രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ തടഞ്ഞു. തലസ്ഥാന നഗരമായ ഷില്ലോങ്ങിന്റെ ചില ഭാഗങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ഷില്ലോങില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള വില്യംനഗര്‍ പട്ടണത്തില്‍, ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ സിഎബി വിരുദ്ധ പ്രതിഷേധക്കാര്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ കോണ്‍വോയിക്ക് മുന്നില്‍ ‘കോണ്‍റാഡ് ഗോ ബാക്ക്’ എന്ന് ആക്രോശിച്ച് ബാനറുകള്‍ ധരിച്ച ചെറുപ്പക്കാരായ യുവതികളെ കാണാം.

പ്രതിഷേധത്തിന്‍രെ ദൃശ്യങ്ങളും , ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് നടപടിയെടുക്കുകയായിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മേഘാലയ പോലീസ് ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ഷില്ലോങ്ങില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും എസ്എംഎസ്, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

അസമില്‍ അക്രമാസക്തരായ ജനക്കൂട്ടം കെട്ടിടങ്ങള്‍ കത്തിച്ചു പൊലീസുമായി ഏറ്റുമുട്ടി, രണ്ടു പേര്‍ മരിച്ചു ത്രിപുരയില്‍ നിന്ന് വലിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തലസ്ഥാനമായ അഗര്‍ത്തല നിരീക്ഷണത്തിലാണ്, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും അടച്ചു.

മതത്തെ മാനദണ്ഡമാക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കുമ്പോള്‍, വംശീയമായി വൈവിധ്യമാര്‍ന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, ത്രിപുര എന്നിവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ പ്രതിഷേധം അഴിച്ചുവിട്ടു, പ്രധാന മന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.