തമിഴ്നാട്ടിലും പ്രതിഷേധം പടരുന്നു; പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞ ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

single-img
13 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തമിഴ്‌നാട്ടിലേക്കും വ്യാപിക്കുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് നിയമം കീറിയെറിഞ്ഞാണ് സെയ്താപേട്ടില്‍ ഡിഎംകെ യുവനേതാവ് ഉദയനിധി സ്റ്റാലിൻ വികാരം അറിയിച്ചത് . ഇതിനെ തുടര്‍ന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രത്തിന്റെ പുതിയ നിയമം ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കുമെതിരാണ് എന്ന് ആരോപിച്ചാണ് ഡിഎംകെ പ്രതിഷേധിച്ചത്.

തമിഴ്‌നാട്ടിൽ ഡിസംബര്‍ 17-ന് പ്രതിപക്ഷം പ്രതിഷേധം നടത്തുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. അതേപോലെ തന്നെ പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ചുകൊണ്ടുള്ള ഭരണകക്ഷിയായ എഐഎഡിഎംകെയുടെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.