ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതിലും വലിയ നാണക്കേടാണ് ഇതുപോലൊരു ആഭ്യന്തരമന്ത്രിയുള്ളത്: ഉവൈസി

single-img
13 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തില്‍ അസമില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനെത്തുടര്‍ന്ന് ജാപ്പനീസ് പ്രധാനമന്ത്രി നടത്താനിരുന്ന ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതില്‍ പ്രതികരിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കൽ നമുക്ക് വലിയ നാണക്കേടാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

പക്ഷെ അതിലും നാണക്കേടാണ് നമുക്ക് ഇതുപോലൊരു ആഭ്യന്തരമന്ത്രിയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇത് വലിയ നാണക്കേടാണു നമുക്ക്. എന്നാൽ അതിലും വലിയൊരു നാണക്കേടാണ് ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കുകയും എന്‍ആര്‍സിയില്‍ ഇരട്ടത്താപ്പ് കാണിക്കുകയും ചെയ്തതിന് ശേഷം അസമില്‍ എല്ലാം സാധാരണ ഗതിയിലാണെന്ന് കരുതുന്ന ഒരു ആഭ്യന്തരമന്ത്രി ഉള്ളത്.’- അദ്ദേഹം പറഞ്ഞു.