ഉള്ളിവില കുറയുന്നു; കിലോയ്ക്ക് ഒറ്റയടിക്ക് 40 രൂപ കുറഞ്ഞു

single-img
12 December 2019

കേരളത്തില്‍ ഉള്ളിവില കുറയുന്നു. കിലോയ്ക്ക് നാല്‍പത് രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് വിപണിയില്‍ 100 രൂപയാണ് ഉള്ളിവില ഈടാക്കുന്നത്.  കേരളത്തിലേക്ക് ഉള്ളിചരക്ക് ലോറികള്‍ കൂടുതല്‍ എത്തിത്തുടങ്ങിയെന്നാണ് വ്യാപാരികള്‍ അറിയിച്ചത്. വരുംദിവസങ്ങളില്‍ അറുപത് രൂപയ്ക്ക് ഉള്ളി ലഭ്യമാകുമെന്ന കണക്കുക്കൂട്ടലിലാണ് വ്യാപാരികള്‍. കൂടാതെ തുര്‍ക്കി ,ഇറാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികൂടി പ്രാബല്യത്തിലാകുന്നതോടെ ഉള്ളിവില സാധാരണഗതിയിലാകുമെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ കേരളത്തിലെ വിപണികളില്‍ 140 രൂപാവരെയാണ് ഉള്ളിവില ഈടാക്കുന്നത്. ഖാരിഫ് വിളകളിലെ ഇടിവായിരുന്നു ഇന്ത്യന്‍ വിപണിയില്‍ ഉള്ളി ക്ഷാമം രൂക്ഷമാക്കിയത്. കൂടുതല്‍ സംഭരിച്ച് കേരളത്തിലെ വിപണിയില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നാഫെഡിനോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തിലധികമായി നീണ്ടുനിന്ന ഉള്ളിവില വര്‍ധനവിന് പരിഹാരമായേക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.