ഇന്ന് 52 സിനിമകള്‍: പാസ്സ്ഡ് ബൈ സെൻസർ,നോ ഫാദേഴ്സ് ഇന്‍ കാശ്മീർ പുനഃപ്രദര്‍ശനം

single-img
12 December 2019

രാജ്യാന്തര മേളയില്‍ ഇന്ന് കാഴ്ചയിലെ ലോക വൈവിധ്യങ്ങളുമായി 52 സിനിമകള്‍. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച പാസ്സ്ഡ് ബൈ സെന്‍സറും, പ്രേക്ഷകരുടെ ആവശ്യപ്രകാരം പുനഃപ്രദര്‍ശനം നടത്തുന്ന നോ ഫാദേഴ്സ് ഇന്‍ കാശ്മീരും ആണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. രാത്രി 8:30 ന് നിശാഗന്ധിയിലാണ് അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത നോ ഫാദേഴ്സ് ഇന്‍ കശ്മീരിന്റെ പ്രദര്‍ശനം.

മുപ്പത്തിയഞ്ചു സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുക. മത്സര വിഭാഗത്തില്‍ അഹമ്മദ് ഗൊസൈന്റെ ഓള്‍ ദിസ് വിക്ടറി,ബോറിസ് ലോജ്‌കൈന്റെ കാമില്‍ എന്നീ സിനിമകള്‍ ഉള്‍പ്പടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.

ഗുട്ടറസിന്റെ വേര്‍ഡിക്ട്,ലാജ് ലിയുടെ ലെസ് മിസറബിള്‍സ് ,എംറേ കാവുകിന്റെ ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റി എന്നിവ ഉള്‍പ്പടെ ലോക സിനിമ വിഭാഗത്തില്‍ 21 സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുക. പ്രശസ്ത സംവിധായകൻ രാജീവ് മേനോന്റെ റിഥം ഈസ് എവെരിവെയര്‍ എന്ന സിനിമയും ഇന്ന് പ്രദര്‍ശനത്തിനെത്തും. ഇറാനി ചിത്രം കാസില്‍ ഓഫ് ഡ്രീംസിന്റെ പ്രദര്‍ശനം ഉച്ചയ്ക്ക് 12 ന് ശ്രീ തീയേറ്ററില്‍ നടക്കും.

സോളാനാസ് ചിത്രം ടാംഗോ,എക്‌സൈല്‍ ഓഫ് ഗ്രാഡെല്‍ രാവിലെ 9 :30 നു നിളയിലാണ് പ്രദര്‍ശിപ്പിക്കുക. ജന്മദേശമായ അര്‍ജന്റീനയെ ഓര്‍ത്തു പാരീസില്‍ ജീവിക്കുന്ന ഒരു കൂട്ടംമനുഷ്യരുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

കണ്ടമ്പററി വിഭാഗത്തില്‍ റോയ് ആന്‍ഡേഴ്‌സണിന്റെ രണ്ട് സിനിമകളും,ടോണി ഗാറ്റ്‌ലിഫിന്റെ കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജാമും പ്രദര്‍പ്പിക്കും. കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങളും , പോസ്റ്റ് യുഗോസ്ലാവിന്‍ വിഭാഗത്തില്‍ ഐഡ ബെഗിച്ചിന്റെ സ്‌നോയും പ്രദര്‍ശനത്തിനെത്തും.

രാജ്യാന്തര ചലച്ചിത്രമേള ഷെഡ്യൂള്‍, ഡിസംബര്‍ 12 (വ്യാഴം)

(കൈരളി) രാവിലെ 9.00 ന് ഡിജിറ്റല്‍ കാപ്റ്റിവിറ്റി , 11.30 ന് കാമില്ലെ , 3.00 ന് മൈ ഡിയര്‍ ഫ്രണ്ട് , 6.00 ന് 1982, 8.30 ന് ദി ക്വില്‍റ്റ്

(ശ്രീ) രാവിലെ 9.15 ന് കുമ്പളങ്ങി നൈറ്റ്സ് , 12.00 ന് കാസില്‍ ഓഫ് ഡ്രീംസ് , 3.15 ന് നോവ ലിറ്റുവാനിയ , 6.15 ന് റിതം ഈസ് എവെരിവേര്‍ , 8.45 ന് റൈസ്

(നിള) രാവിലെ 9.30 ന് ടാന്‍ഗോ, എക്‌സൈല്‍ ഓഫ് ഗ്രാഡല്‍ , 11.45 ന് ദി ബ്ലൂ കുക്കൂ , 3.30 ന് വിഷിങ് വെല്‍ , 6.30 ന് സ്‌നോ , 9.00 ന് തുലാഭാരം

(കലാഭവന്‍) രാവിലെ 9.15 ന് ജസ്റ്റ് ലൈക് ദാറ്റ് , 11.45 ന് എ സണ്‍ഡേ 3.15 ന് ഒലെഗ് , 6.15 ന് ട്രെമേഴ്‌സ് , 8.45 ന് ഹെല്ലാരോ

(ടാഗോര്‍) രാവിലെ 9.00 ന് പോര്‍ട്രൈറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍ , 11.30 ന് ദേ സേ നതിങ് സ്റ്റേയ്‌സ് ദി സെയിം , 2.15 ന് ട്രീസ് അണ്ടര്‍ ദി സണ്‍, 6.00 ന് യങ് അഹമദ് , 8.30 ന് സ്റ്റിച്ചസ്

( നിശാഗന്ധി) വൈകീട്ട് 6.00 ന് ഹാപ്പി എന്‍ഡ് , 8.30 ന് നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍ , 10.30 ന് ബേര്‍നിങ്

(ധന്യ) രാവിലെ 9.30 ന് യൂ വില്‍ ഡൈ അറ്റ് 20, 12.00 ന് ലെസ് മിസെറബിള്‍സ് , 3.00 ന് വെന്‍ ദി പേഴ്‌സിമന്‍സ് ഗ്രൂ , 6.00 ന് ദി പ്രൊജക്ഷനിസ്റ്റ് , 8.30 ന് ഓള്‍ ദിസ് വിക്ടറി

(രമ്യ) രാവിലെ 9.45 ന് പാസ്ഡ് ബൈ സെന്‍സര്‍ , 12.15 ന് ബീന്‍പോള്‍ , 3.15 ന് ദി ഓര്‍ഫനേജ് , 6.15 ന് സോള്‍ , 8.45 ന് ബൈ ദി ഗ്രേസ് ഓഫ് ഗോഡ്

(അജന്ത) രാവിലെ 9.45 ന് യൂ, ദി ലിവിങ് , 12.15 ന് ദി വേഫെയറേഴ്‌സ് , 3.15 ന് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു , 6.15 ന് ദി ഫ്യൂനറല്‍ , 8.45 ന് ദി ഹോം ആന്‍ഡ് ദി വേള്‍ഡ് ടുഡേ

(ശ്രീ പദ്മനാഭ ) രാവിലെ 9.30 ന് ബ്രോക്കന്‍ മിറേഴ്‌സ് , 12.00 ന് എബൗട്ട് എന്‍ഡ്ലെസ്നെസ് , 3.00 ന് 5 ഈസ് ദി പെര്‍ഫെക്ട് നമ്പര്‍ , 6.00 ന് വേര്‍ഡിക്ട് , 8.30 ന് ദി എല്‍ഡെര്‍ വണ്‍

(കൃപ-1) രാവിലെ 9.30 ന് ആക്‌സോണ്‍ , 12.00 ന് ഉണ്ട, 3.00 ന് മാര്‍ക്കറ്റ് , 6.00 ന് ബോംബെ റോസ് , 8.30 ന് ജാം