തിരുവനന്തപുരം സ്വര്‍ണകടത്ത് കേസില്‍ ചുരുളുകളഴിയും; കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍

single-img
12 December 2019

കൊച്ചി: തിരുവനന്തപുരം സ്വര്‍ണകടത്ത് കേസില്‍ മുഖ്യപ്രതിയായ കസ്റ്റംസ് ഓഫീസര്‍ ബി രാധാകൃഷ്ണന്‍ അറസ്റ്റില്‍. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് ഇയാാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്‍ അടക്കമുള്ള പ്രതികള്‍ക്ക് എതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ്  പുറപ്പെടുവിച്ചിരുന്നു.ഇതേതുടര്‍ന്ന് രാധാകൃഷ്ണനും വിഷ്ണു സോമസുന്ദരവും ഒളിവിലായിരുന്നു. ഇയാളുടെ പങ്ക് സിബിഐ പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനിച്ചു. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് ഇയാളുടെ വീട്ടില്‍ സിബിഐ നേരിട്ട് നല്‍കി. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വരികയായിരുന്നു അദേഹം. അതിനിടയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുതല്‍തടങ്കല്‍ പ്രകാരമുള്ള അറസ്റ്റായതിനാല്‍ ഒരു വര്‍ഷം വരെ ജാമ്യം ലഭിക്കില്ല. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.