കെട്ടുറപ്പുള്ള സിനിമാവ്യവസായമല്ല അസർബൈജാനിലേതെന്ന് ജോർജ് ടില്ലർ

single-img
12 December 2019

മറ്റ് രാജ്യങ്ങളിലേതു പോലെ കെട്ടുറപ്പുള്ള സിനിമാവ്യവസായം അസർബൈജാനിൽ ഇല്ലെന്ന് ‘വെൻ ദി പേഴ്‌സിമ്മൺസ് ഗ്രൂ’ എന്ന ചിത്രത്തിന്റെ നിർമാതാവ് ജോർജ് ടില്ലർ.സിനിമാനിർമാണത്തിന് ഇറങ്ങുന്നവർ തന്റെ രാജ്യത്ത് കടുത്ത വെല്ലുവിളിയാണ്‌ നേരിടുന്നതെന്നും ‘മീറ്റ് ദി ഡയറക്റ്ററിൽ’ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വിഷയങ്ങളാണ് എക്കാലത്തും ജനങ്ങളെ സ്വാധീനിക്കുന്ന ഘടകമെന്നും ഛത്തീസ് ഗഢ്‌ഢിലെ ജനങ്ങൾ മാവോയിസ്റ്റുകളിൽ നിന്നും നേരിടുന്ന യാതനകളെക്കാൾ കൂടുതൽ സ്വന്തം ഭരണകൂടത്തിൽ നിന്നും നേരിടുന്നുവെന്നും ഉണ്ട എന്ന ചിത്രത്തിന്റെ സംവിധായകൻ ഖാലിദ് റഹ്‌മാൻ പറഞ്ഞു . സംവിധായകൻ കിസ് ലേ,നിർമാതാവ് അക്ഷയ് റായ്,എഡിറ്റർ നിഷാദ് എന്നിവർ പങ്കെടുത്തു.