ഇതരഭാഷകളിലും ഷെയിനിനെ വിലക്കണം; കത്ത് നല്‍കി ഫിലിംചേംബര്‍

single-img
11 December 2019

കൊച്ചി: നടന്‍ ഷെയിന്‍നിഗത്തിനെതിരെ പടപ്പുറപ്പാടുമായി ഫിലിംചേംബര്‍. താരത്തിനെ ഇതര ഭാഷാ ചിത്രങ്ങളില്‍ സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളാ ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കി. വിക്രം ഒന്നിച്ചുള്ള തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് കേരളാ ഫിലിംചേംബറിന്റെ നടപടി.

വെയില്‍ ചിത്രവുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് താരത്തിന് മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫെഫ്കയും അമ്മയുമൊക്കെ ഷെയിനിനെ കൈയ്യൊഴിഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തില്‍കൂടിയാണ് കേരളാ ഫിലിം ചേംബര്‍ താരത്തിന് എല്ലാ ഭാഷകളിലും വിലക്ക് ഏര്‍പ്പെടുത്താന്‍നീക്കം തുടങ്ങിയത്. മലയാള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇതരഭാഷാ ചിത്രങ്ങളില്‍ സഹകരിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് ഇവരുടെ തീരുമാനം.