പെട്രോള്‍ പമ്പിലെ ഭൂഗര്‍ഭ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചു; വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനെത്തിയവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

single-img
10 December 2019

സൗദിയിലെ ഒരു പെട്രോള്‍ പമ്പില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനെത്തിയവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പമ്പിലെത്തിയ വാഹനങ്ങളില്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കെയാണ് യാതൊരു മുന്നറിയിപ്പുകളും കൂടാതെ പൊടുന്നനെ ഭൂഗര്‍ഭ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചത്.

ഈ മാസം ആറിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. അപകടത്തെ തുടർന്ന് പമ്പിലെ ജീവനക്കാരും വാഹനങ്ങളില്‍ വന്നവരും പ്രാണരക്ഷാര്‍ത്ഥം ഓടുന്നത് വീഡിയോയില്‍ കാണാം. അപകടസമയം ഇന്ധനം നിറച്ചുകൊണ്ടിരുന്ന വാഹനങ്ങളില്‍ നിന്ന് ഫ്യുവല്‍ ഹോസ് എടുത്തുമാറ്റുക പോലും ചെയ്യാതെ വാഹനങ്ങളുമായി രക്ഷപെടുന്നവരെയും കാണാം.