പൗരത്വ ഭേദഗതി ബില്‍; ഐഎഫ്എഫ്കെ വേദിയില്‍ പ്രതിഷേധവുമായി ‘ഉണ്ട’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

single-img
10 December 2019

കേന്ദ്രസർക്കാർ ലോക്സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ തിരുവനന്തപുരത്തുനടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിഷേധവുമായി ഉണ്ട സിനിമയുടെ അണിയറ പ്രവർത്തകർ. മേളയിൽ ‘ഉണ്ട’യുടെ ആദ്യ പ്രദശനത്തിന് ശേഷമായിരുന്നു പ്രതിഷേധം നടന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത് ഹര്‍ഷദ് തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

ഇന്നലെയായിരുന്നു ലോക്‌സഭയില്‍ ദേശീയ പൗരത്വ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാസാക്കിയത്. സഭയിൽ നടന്ന വോട്ടെടുപ്പിൽ 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്.