തൃശൂര്‍ എസ് ബിഐ ശാഖയില്‍ കവര്‍ച്ചാശ്രമം

single-img
9 December 2019

തൃശൂരില്‍ എസ്ബിഐ ബാങ്കില്‍ കവര്‍ച്ചാശ്രമം. കേച്ചേരി ശാഖയിലാണ് ഇന്ന് രാവിലെ മോഷണശ്രമം നടന്നത്. ബാങ്ക് കുത്തിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. മാനേജര്‍ എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപെട്ടതായി പറയുന്നു.

പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കുന്ദംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.