സിനിമ സാധാരണക്കാരിലേക്കെത്തിക്കാൻ സബ്‌ടൈറ്റിലുകൾ അനിവാര്യമെന്നു ഓപ്പൺ ഫോറം

single-img
9 December 2019

ലോക സിനിമകളും ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ നിർമിക്കപ്പെ ടുന്ന സിനിമകളും സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ സബ് ടൈറ്റിലുകൾ അനിവാര്യമാണെന്ന് ഓപ്പൺ ഫോറം .24ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ചര്‍ച്ചയിലാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും രാജ്യത്ത് നിർമിക്കുന്ന സിനിമകൾ ആസ്വദിക്കാൻ സാധിക്കാത്തതിന് കാരണം ഭാഷാപരിചയക്കുറവാണ്. അതിനാൽ പ്രാദേശിക ഭാഷകളിൽ സബ് ടൈറ്റിലുകൾ സിനിമാസ്വാദനത്തിന് അനിവാര്യമാണെന്നും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് വൈസ് പ്രസിഡന്റ് പ്രേമേന്ദ്ര മസുന്ദർ പറഞ്ഞു .നാഗരികരേക്കാൾ ഗ്രാമങ്ങളിലുള്ള ആളുകളെയാണ് സബ്ടൈറ്റിലുകളുടെ അഭാവം കൂടുതലും ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സബ് ടൈറ്റിലുകൾ നിർമിക്കാൻ കേരളത്തിലെ ഫിലിം സൊസൈറ്റികൾ എടുക്കുന്ന താല്പര്യം പ്രശംസനീയമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു .പ്രേമേചന്ദ്രൻ പി ,സ്മിത പന്ന്യൻ ,പ്രമോദ്, നന്ദലാൽ, മമ്മദ്‌ മൊണ്ടാഷ് തുടങ്ങിയവർ പങ്കെടുത്തു