കോണ്‍ഗസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി തിരിച്ചുവരുന്നു?

single-img
7 December 2019

ദില്ലി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിട്ട കനത്ത തിരിച്ചടികളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചത്. നിലവില്‍ താത്കാലിക അധ്യക്ഷ സോണിയാഗാന്ധിയാണ്. എന്നാല്‍ അവര്‍ രാജിവെച്ചേക്കുമെന്നും രാഹുല്‍ തന്നെ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നുമാണ് വിവരം.

ഇക്കാര്യം എഐസിസി യോഗത്തില്‍ ധാരണയായതായും വ്യക്തമായി. ജനുവരി പതിനഞ്ച് നടക്കാനിരിക്കുന്ന എഐസിസി സമ്മേളനത്തിലായിരിക്കും സ്ഥാനമേല്‍ക്കല്‍ നടക്കുക. കോണ്‍ഗ്രസ് നേതാവായ കെ.സി വേണുഗോപാല്‍ ഈ വാര്‍ത്തകള്‍ ശരിവെക്കുന്ന തരത്തിലുള്ള സൂചനകളും നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ മുഴുവന്‍ ഘടകങ്ങളും രാഹുല്‍ഗാന്ധിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.