ഇന്ത്യ-വിന്‍ഡീസ്​ ആദ്യ ട്വന്‍റി20 ഇന്ന്​ നടക്കും

single-img
6 December 2019

ഹൈദരാബാദ്: ഇന്ത്യ- വിന്‍ഡീസ് ട്വന്റി 20 പരമ്പര ഇന്ന് നടക്കും.അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്കുള്ള മുന്നൊരുക്ക മത്സരമാണ് ഇന്ന് നടക്കുക.
ഇ​രു​ടീ​മി​ലെ​യും യു​വ​താ​ര​ങ്ങ​ള്‍​ക്ക് ലോ​ക​ക​പ്പ്​ ടീ​മി​ല്‍ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന​തി​നു​ള്ള പോ​രാ​ട്ട​മാ​യി​രി​ക്കും ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​രം.

ലോ​ക റാ​ങ്കി​ങ്ങി​ല്‍ ടെ​സ്​​റ്റി​ല്‍ ഒ​ന്നും ഏ​ക​ദി​ന​ത്തി​ല്‍ ര​ണ്ടും സ്​​ഥാ​ന​ത്താ​ണെ​ങ്കി​ലും ട്വ​ന്‍​റി20​യി​ല്‍ അ​ഞ്ചാ​മ​താ​ണ്​ ഇ​ന്ത്യ. ക​ഴി​ഞ്ഞ മാ​സം ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ന​ട​ന്ന ട്വ​ന്‍​റി20​യി​ല്‍ ആ​ദ്യ മ​ത്സ​രം തോ​റ്റ​ശേ​ഷം തി​രി​ച്ചു​വ​ന്ന്​ പരമ്പര നേ​ട്ടം കൊ​യ്​​ത​ത്​ ആ​തി​ഥേ​യ​ര്‍​ക്ക്​ ക​രു​ത്താ​കും. സാ​ധാ​ര​ണ ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍​റി20 പരമ്പര​ക​ളി​ല്‍ വി​ശ്ര​മം ല​ഭി​ക്കു​ന്ന കോ​ഹ്​​ലി ലോ​ക​ക​പ്പ്​ മു​ന്നി​ല്‍ ക​ണ്ടാ​ണ്​ ടീ​മി​നെ ന​യി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം, നി​ല​വി​ല്‍ ട്വ​ന്‍​റി20 ലോ​ക ചാമ്പ്യന്മാ​രാ​ണെ​ങ്കി​ലും സ​മീ​പ​കാ​ല​ത്താ​യി വി​ന്‍​ഡീ​സ്​ ടീം തി​രി​ച്ച​ടി​ക​ള്‍ നേ​രി​ടു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യ തോ​ല്‍​വി​ ​മൂ​ലം ലോ​ക റാ​ങ്കി​ങ്ങി​ല്‍ പ​ത്താം സ്ഥാ​ന​ത്താ​ണ്​​ ക​രീ​ബി​യ​ക്കാ​ര്‍.