തലമുടി സംരക്ഷിക്കാന്‍ ചെമ്പരത്തി സ്‌ക്വാഷ്; വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാം

single-img
6 December 2019

തലമുടി സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവും തണ്ടുമെല്ലാം താളിയായും, എണ്ണകാച്ചിയുമെല്ലാം നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ ചെമ്പരത്തി പൂവിന്റെ സ്‌ക്വാഷും ഉപയോഗിക്കാം.

തയ്യാറാക്കേണ്ട വിധം;

ആദ്യം 100 ഗ്രാം ചുവന്ന ചെമ്പരത്തിപ്പൂ എടുക്കുക, 250 മില്ലി വെള്ളം, 100 ഗ്രാം പഞ്ചസാര എന്നിവയുമെടുക്കുക. ആ വെള്ളത്തില്‍ ചെമ്ബരത്തിപൂവിട്ട് നന്നായി തിളപ്പിക്കുക. തിളച്ച്‌ ഏകദേശം 15 മിനിറ്റ് കഴിഞ്ഞ ശേഷം അത് അരിച്ചെടുക്കുക. ആ മിശ്രിതം വീണ്ടും പാത്രത്തിലേക്കൊഴിക്കുക.

തുടര്‍ന്ന് അതിലേക്ക് പഞ്ചസാര ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കി, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക.സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കണം. മിശ്രിതം സിറപ്പ് പരുവത്തിലായാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കുക. നന്നായി തണുത്ത ശേഷം ഒരു കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് തലയില്‍ തേക്കാന്‍ ഉപയോഗിക്കാം.