ഐഐടി വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

single-img
5 December 2019

ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.ഫാത്തിമയുടെ കുടുംബംഅമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ നിലപാടറിയിച്ചത്.

ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പരിശോധിക്കുമെന്നും ഐഐടികളില്‍ നടന്ന മരണങ്ങളും പരിശോധിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉത്തരവിറക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

ഫാത്തിമയെ നവംബര്‍ 9നാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്ന ആത്മഹത്യാ കുറിപ്പ് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചിരുന്നു. മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു.