രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ നിര്‍ഭയാ കേസ് പ്രതികള്‍ക്ക് ഉടന്‍ വധശിക്ഷ; ആരാച്ചാരെ അന്വേഷിച്ച് ജയില്‍അധികൃതര്‍

single-img
3 December 2019

ദില്ലി: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കല്‍ ഉടനെന്ന് സൂചന.ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കേണ്ടി വരുമെന്നിരിക്കെ ആരാചാര്‍ ഇല്ലാത്തത് തീഹാര്‍ ജയില്‍ അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. തങ്ങളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ദയാഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു.

ഇനി രാഷ്ട്രപതിക്ക് മുമ്പില്‍ മാത്രമാണ് പ്രതികള്‍ക്ക് അപേക്ഷ നല്‍കാനാകുക. അതേസമയം രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ വധശിക്ഷ ഉടന്‍ നടപ്പാക്കേണ്ടി വരും.ഈ സാഹചര്യം മുമ്പില്‍ കണ്ട് ജയില്‍ അധികൃതര്‍ ആരാച്ചാര്‍മാര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നാലുപേരാണ് ഈ കേസില്‍ വധശിക്ഷ കാത്ത്കഴിയുന്നത്.