വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ

single-img
3 December 2019

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. പുതുതായി കണ്ടെത്തിയ ലാന്‍ഡറിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് കണ്ടെത്തല്‍.കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ അറിയിച്ചു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങള്‍ക്ക് നാസ തുടക്കം മുതലെ സഹകരണം നല്‍കിയിരുന്നു.നാസയുടെ റീ കണ്‍സന്‍സ് ഓര്‍ബിറ്റര്‍ വിക്രംലാന്‍ഡര്‍ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങള്‍ നേരത്തെ എടുത്തിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. സെപ്റ്റംബര്‍ 7 നാണ് ചന്ദ്രയാന്‍ 2 പരാജയപ്പെട്ടത്.