അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത • ഇ വാർത്ത | evartha
Breaking News, Kerala, Latest News

അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രണ്ടാമതും ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. തെക്കു പടിഞ്ഞാറു ഭാഗത്താണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.

ന്യൂനമര്‍ദങ്ങളുടെ ഫലമായി കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ നാളെ വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്‌.

മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.