ഇനി ദേഷ്യം കുറയാന്‍ ഭക്ഷണം നിയന്ത്രിക്കാം ! • ഇ വാർത്ത | evartha Control food reduce anger
Health & Fitness

ഇനി ദേഷ്യം കുറയാന്‍ ഭക്ഷണം നിയന്ത്രിക്കാം !

ദേഷ്യവും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടോ?, ഉണ്ടന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില ഭക്ഷണസാനങ്ങള്‍ ദേഷ്യം വര്‍ധിക്കാന്‍ കാരണമാകുന്നവയാണ്.സമ്മര്‍ദം ഉള്ള സമയത്ത് ഇത്തരം ഭക്ഷണങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ അത് ദേഷ്യം ഇരട്ടിയാക്കും. അത്തരത്തില്‍ ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന 4 തരം ഭക്ഷണങ്ങള്‍ ഇവയാണ്.

എരിവും പുളിയുമുള്ള ഭക്ഷണം

സമ്മര്‍ദ്ദം ഉള്ള സമയത്ത് എരിവും പുളിയുമുള്ള ഭക്ഷണം കഴിച്ചാല്‍ ദേഷ്യം കൂടും.എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഉര്‍ജ്ജോല്‍പാദനവും പതുക്കെയാക്കുന്നു. ഇതുകാരണം അസിഡിറ്റിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും, ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും.

കൊഴുപ്പു കൂടിയ ഭക്ഷണം

വറുത്തതും പൊരിച്ചതുമായ ഭക്ഷണവും സംസ്‌ക്കരിച്ച മാംസാഹാരവും കഴിക്കുന്നതുവഴി ഏറിയ അളവിലുള്ള കൊഴുപ്പ് നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇത് ശരീരത്തിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് കുറയുന്നതുമൂലം പെട്ടെന്ന് ദേഷ്യം വരും.

കാപ്പി, ചായ

ചായയോ കാപ്പിയോ ഒരു പരിധിയില്‍ അധികം കുടിക്കുന്നത് നല്ലതല്ല. ഇതുമൂലം ഉറക്കക്കുറവ് ഉണ്ടാകുകയും ദേഷ്യം വരികയും ചെയ്യും.

ബേക്കറി ഭക്ഷണം

കുക്കീസ്, ചിപ്‌സ്, മിക്‌സ്ചര്‍ തുടങ്ങിയ ബേക്കറി ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തും. ഇതും പെട്ടെന്ന് ദേഷ്യം വരുത്തുന്നതാണ്.