ഡിസംബറിൽ ആദ്യ പകുതി ശക്തമായ മഴ; മുന്നറിയിപ്പുമായി ഒമാൻ സിവില്‍ ഏവിയേഷന്‍

single-img
2 December 2019

അടുത്തമാസം ആദ്യ പകുതിയോട് കൂടി ഒമാനില്‍ ശക്തമായ മഴ ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം മുന്നറിയിപ്പ് നൽകി. കാലാവസ്ഥയിൽ അനുഭവപ്പെടുന്ന മാറ്റം വടക്കന്‍ ഗവര്‍ണറേറ്റുകളിലായിരിക്കും കൂടുതലായും അനുഭവപ്പെടുക. ഇനിയുള്ള ദിവസങ്ങളിൽ തണുപ്പിന്റെ ശക്തി വർദ്ധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇതോടൊപ്പം തന്നെ മസ്‌കത്ത്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ഒമാന്‍ കടലിലും മഴ ലഭിക്കും. പല പ്രദേശങ്ങളിലുംശക്തമായി മഴയോടൊപ്പം കാറ്റിനും സാധ്യതയുണ്ട്.

ഇനി വരുന്ന രണ്ട് ദിവസങ്ങളിൽ വിവിധ ഇടങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും.അടുത്ത മാസം ഏഴ്, എട്ട് തീയതികളില്‍ മഴ ശക്തമാകും. പിന്നീട് അങ്ങോട്ട് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും അധികൃതര്‍ അറിയിക്കുന്നു.