സിനിമാമേഖലയിലെ ലഹരി ഉപയോഗം: റെയിഡ് നടത്താന്‍ ഒരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല, പക്ഷേ തെളിവ് വേണമെന്ന് എകെ ബാലൻ

single-img
29 November 2019

സിനിമാ മേഖലയിൽ വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എകെ ബാലൻ. നടപടി സ്വീകരിക്കുന്നതിന് സർക്കാരിന് ഒരു മടിയുമില്ലെന്നും മന്ത്രി പറഞ്ഞു.

നിർമാതാക്കൾ ഇക്കാര്യം നേരത്തേ പറയേണ്ടിയിരുന്നു. പ്രശ്നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടത്. ആധികാരമായി തെളിവോടെ പറഞ്ഞാല്‍ സർക്കാര്‍ ശക്തമായ നടപടിയെടുക്കും.‌ റെയിഡ് നടത്താന്‍ ഒരു ബുദ്ധിമുട്ടും സര്‍ക്കാരിനുമില്ല. വര്‍ത്തമാനം മാത്രം പോരാ സിനിമാമേഖലയില്‍ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി എ.കെ.ബാലന്‍ മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു.

സിനിമാ രംഗത്ത് വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന നിർമാതാക്കളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.