ഡേവിസ് കപ്പ്; ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും

single-img
29 November 2019

ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ന് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം നടക്കും. നിരവധി പ്രശ്നങ്ങൾക്കു ശേഷമാണ് ഇന്ത്യാ-പാക് മത്സരം നടക്കുന്നത്. ആദ്യ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം രാംകുമാര്‍ രാമനാഥന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ്‌ ഷൊയ്‌ബിനെ നേരിടും. രണ്ടാം സിംഗിള്‍സില്‍ സുമിത നാഗല്‍ ഹുസെയ്‌ഫ അബ്‌ദുല്‍ റഹ്‌മാനെ നേരിടും.

പകല്‍ ഒരു മണിക്കാണ് മത്സരങ്ങള്‍ നടക്കുന്നത്. യുവ താരങ്ങളുടെ മത്സരമാണ് ഇന്ന് നടക്കുന്നത്.  ലിയാന്‍ഡര്‍ പെയ്‌സ്‌-ജീവന്‍ നെടുഞ്ചെഴിയന്‍ സഖ്യം ഷൊയ്‌ബ്‌-ഹുസെയ്‌ഫ കൂട്ടുകെട്ടിനെ നാളെയാണ് നേരിടുന്നത്.