ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്ക് ജയം, റെക്കോര്‍ഡിട്ട് മെസ്സി

single-img
28 November 2019

ചാമ്പ്യന്‍സ് ലീഗ് ഫുഡ്‌ബോളില്‍ ഡോര്‍ട്ട് മുണ്ടിനെതിരെ ബാഴ്‌സലോണയ്ക്ക് തിളക്കമാര്‍ന്ന വിജയം.3-1 നായിരുന്നു ജര്‍മ്മന്‍ ക്ലബ്ബിനെ ബാഴ്‌സ വീഴ്ത്തിയത്. സൂപ്പര്‍ താരം ലെയണല്‍ മെസ്സി വീണ്ടും റെക്കോര്‍ഡുകള്‍ നേടിയ മത്സരം കൂടിയായിരുന്നു ഇത്.

ബാഴ്‌സയ്ക്കായി 700ാം മല്‍സരത്തിനിറങ്ങിയ മെസ്സി ഇന്ന് ഗോള്‍ നേടിയതോടെ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കുമെതിരേ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും കരസ്ഥമാക്കി. തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറിയ കറ്റാലന്‍സിനായി സുവാരസ്(29), ഗ്രീസ്മാന്‍(67) എന്നിവരും ഗോള്‍ നേടി. 33ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍.