രാത്രിയിൽ മരങ്ങൾ കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളുന്നു; ഇമ്രാൻ ഖാന്റെ പ്രസ്താവനയെ ട്രോളി സോഷ്യല്‍ മീഡിയ

single-img
27 November 2019

രാത്രി സമയങ്ങളിൽ മരങ്ങള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജന്‍ പുറന്തള്ളുകയും ചെയ്യുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . മരങ്ങള്‍ വച്ചുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് അബദ്ധം പിണഞ്ഞത്. എന്തായാലും ഇതിനെ ട്രോളുകളിലൂടെ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.

പാകിസ്ഥാനിലുള്ള മരങ്ങള്‍ രാത്രിയില്‍ ഓക്സിജനാണ് പുറന്തള്ളുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകള്‍ പരിഹസിക്കുന്നത്. മറ്റു ചിലരാകട്ടെ ഇമ്രാന്‍ ഖാന്‍ ഓക്സ്ഫോര്‍ഡ് ബിരുദധാരി തന്നെയാണോ എന്നാണ് ചോദിക്കുന്നത്. അതേസമയം ഇമ്രാന്‍ ഖാനില്‍ നിന്ന് പുതിയത് ചിലത് പഠിക്കാനുണ്ടെന്ന് മറ്റൊരാള്‍ വീഡിയോ അടക്കം ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഇതിന് മുൻപ് ജര്‍മ്മനിയും ജപ്പാനും അതിര്‍ത്തി പങ്കിടുന്നുവെന്ന് പറഞ്ഞ് അദ്ദേഹം പരിഹാസം ഏറ്റുവാങ്ങിയിരുന്നു. യുഎന്നിൽ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യന്‍ പ്രസിഡന്‍റ് എന്ന് വിശേഷിപ്പിച്ചതും ഇമ്രാന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളിൽ ചിലതാണ്.