അയോധ്യ: വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നൽകും: എസ്‍ഡിപിഐ

single-img
26 November 2019

അയോദ്ധ്യ തർക്കഭൂമി കേസിൽ സുപ്രീം കോടതി പ്രസ്താവിച്ച വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് എസ്‍ഡിപിഐ നാഷണൽ പ്രസിഡന്‍റ് എംകെ ഫൈസി. നീതി നിഷേധിക്കപ്പെട്ടതിനെതിരെയുള്ള പ്രതിഷേധമറിയിച്ചും കോടതി വിധിക്കെതിരായ ജനവികാരം അറിയിക്കാനും രാഷ്ട്രപതിക്ക് കത്തയക്കല്‍ ക്യാമ്പയിന്‍ നടത്തുമെന്നും ഫൈസി കോഴിക്കോട് അറിയിച്ചു.

വിഷയത്തിൽ, അനീതി അവസാനിപ്പിക്കുക, ബാബ്‍രി മസ്ജിദ് പുന:സ്ഥാപിക്കുക, ബാബ്‍രി മസ്ജിദ് തകര്‍ത്തവരെ ജയിലിലടക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി എല്ലാ ഡിസംബർ ആറിനും നടത്താറുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേസിൽ പുനപരിശോധനാ ഹർജി നൽകേണ്ടതില്ല എന്നാണ് യുപി സുന്നി വഖഫ് ബോർഡ് തീരുമാനം. അതേസമയം കേസിൽ പുനപരിശോധനാ ഹർജി നൽകാൻ മുസ്ലീം വ്യക്തിനിയമ ബോർഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.