മഹാരാഷ്ട്ര ബിജെപി-എന്‍സിപി സഖ്യം ഭരിക്കും; തന്റെ നേതാവ് ശരദ് പവാര്‍ തന്നെ: അജിത് പവാര്‍

single-img
24 November 2019

മുംബൈ: വരുന്ന അഞ്ച് വര്‍ഷവും മഹാരാഷ്ട്ര സര്‍ക്കാര്‍ ിജെപി-എന്‍സിപി സഖ്യം ഭരിക്കുമെന്ന് അജിത്പവാര്‍. താന്‍ ഇപ്പോഴും എന്‍സിപി അംഗമാണ്,അതുപോലെ തന്റെ നേതാവ് ശരദ് പവാറുമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും അജിത് പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ബിജെപി-അജിത്പവാര്‍ കൂട്ടുക്കെട്ടിനെതിരെ ത്രികക്ഷി സഖ്യം രംഗത്തുവന്ന സാഹചര്യത്തില്‍ ട്വിറ്ററിലാണ് അദേഹത്തിന്റെ പ്രസ്താവന. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള തന്നെ പിന്തുണ നേതാക്കള്‍ക്ക് നന്ദിയുണ്ടെന്നും വ്യക്തമാക്കി.

ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പലവിധ വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കേ യാതൊരു പ്രസ്താവനയും അജിത് പവാര്‍ നടത്തിയിരുന്നില്ല. മഹാരാഷ്ട്രയില്‍ ശരദ് പവാറും കോണ്‍ഗ്രസും ശിവ സേനയും ബിജെപിക്കും അജിത് പവാറിനുമെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഈ പ്രസ്താവന പങ്കുവെക്കുന്നത് എന്ത് സന്ദേശമാണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.