‘വാര്‍ത്തകള്‍ ഇതുവരെ’; പുതിയ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

single-img
22 November 2019

വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി.ഹാസ്യ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലറാണ് ചിത്രം. നവാഗതനായ മനോജ് നായരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

സിജു വില്‍‌സണ്‍, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്‌, അലന്‍സിയര്‍, സുധീര്‍ കരമന എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ എക്കാല ത്തെയും പ്രിയ താരങ്ങളായ നെടുമുടി വേണു,നന്ദു, മാമുക്കോയ, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, വിജയരാഘവന്‍, ബാലചന്ദ്രന്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നു. പുതുമുഖ താരം അഭിരാമി ഭാര്‍ഗ്ഗവന്‍ ആണ് നായിക.