കുട്ടി മരിച്ചതിനുത്തരവാദി പിടിഎ; പിടിഎ പ്രസിഡന്റ് പ്രമാണി: ജി സുധാകരൻ

single-img
21 November 2019

സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിനുത്തരവാദി സ്കൂളിലെ പിടിഎയെന്ന് മന്ത്രി ജി സുധാകരന്‍.

ക്ളാസിലുണ്ടായിരുന്നത് വലിയ ദ്വാരങ്ങളായിരുന്നു. അവ അടക്കേണ്ടത്  പി.ടി.എയുടെ പണി ആണ്. പിടിഎയ്ക്കു എന്തായിരുന്നു പണിയെന്നും മന്ത്രി ചോദിച്ചു. പിടിഎ പ്രസിഡന്റ് സ്ഥലത്തെ വലിയ പ്രമാണിയാണെന്നും ജി സുധാകരൻ പറഞ്ഞു.

കുട്ടി മരിച്ചതിന് കാരണം സ്കൂളല്ലെന്നും സ്കൂള്‍ തല്ലിതകര്‍ത്തത് തെറ്റാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്കൂളാണ് കുട്ടിമരിച്ചതിനു കാരണം എന്ന മട്ടില്‍ എല്ലാവരും പെരുമാറിയെന്നും മന്ത്രി പറഞ്ഞു.