യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തും

single-img
19 November 2019

തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തല ത്തിലാണ് സന്ദര്‍ശനം യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, വി.​എ​സ്. ശി​വ​കു​മാ​ര്‍, പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള്ള, മോ​ന്‍​സ് ജോ​സ​ഫ്, ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.

ഞായറാഴ്ചയാണ് മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നത്. തിങ്കളാഴ്ച ദര്‍ശനത്തിനായെത്തിയ രണ്ടു യുവതികളെ പൊലീസ് തിരിച്ചയച്ചിരുന്നു.പമ്പ ബേസ് ക്യാമ്പിലെത്തിയ യുവതികളെ വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം തിരിച്ചയക്കുക യായിരുന്നു.