പോലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ പുഴു; തിരുവനന്തപുരത്ത് ഹോട്ടല്‍ അടച്ചുപൂട്ടി • ഇ വാർത്ത | evartha
Featured, Kerala

പോലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ പുഴു; തിരുവനന്തപുരത്ത് ഹോട്ടല്‍ അടച്ചുപൂട്ടി

പോലീസുകാര്‍ കഴിക്കാനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ശ്രീ പത്മനാഭ ഹോട്ടൽ അടച്ചുപൂട്ടി. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ ഇവിടെ തങ്ങൾ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുവിനെ കണ്ടത്.

സംഭവത്തിൽ പോലീസുകാർ തന്നെ പരാതി നൽകുകയായിരുന്നു. ഇന്ന് വൈകീട്ട് ഹോട്ടലിൽ എത്തിയ പോലീസുകാർ തങ്ങൾക്ക് കഴിക്കാനായി മസാല ദോശ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. പോലീസുകാർ പരാതി നൽകിയ പിന്നാലെ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചുപൂട്ടാനായി നിർദ്ദേശം നൽകുകയായിരുന്നു.