ശിശു ദിനം നെഹ്‌റു അന്തരിച്ച സുദിനം; നാക്കു പിഴച്ച് മന്ത്രി എംഎം മണി

single-img
15 November 2019

കട്ടപ്പന: വീണ്ടും നാക്കു പിഴയിലൂടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് മന്ത്രി എംഎം മണി. ഇത്തവണ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട മന്ത്രിയുടെ പരാമര്‍ശമാണ് ചിരിപടര്‍ത്തിയത്.ശിശു ദിനം ജവഹര്‍ലാല്‍ നെഹ്‌റു മരിച്ച ദിവസമാണെന്നും. ഒരു സുദിനമാണെന്നുമായിരുന്നു പൊതു സമ്മേളനത്തില്‍ മന്ത്രി പറഞ്ഞത്.

” ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണ് ഇന്ന്.”എന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍. ഇ​ന്ത്യ​യി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന് രൂ​പം കൊ​ടു​ക്കു​ന്ന​തി​ല്‍, അ​തി​നെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​ല്‍ ന​ല്ല പ​ങ്കു​വ​ഹി​ച്ച ആ​ദ​ര​ണീ​യ​നാ​യ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി, ദീ​ര്‍​ഘ​നാ​ള്‍ ബ്രി​ട്ടി​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​നെ​തി​രെ പോ​രാ​ടി​യെ​ന്നും മ​ന്ത്രി മ​ണി പ​റ​ഞ്ഞു നിരവധി പ്പേരാണ് മന്ത്രിയുടെ വാക്കുകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയ യില്‍ എത്തിയത്.