ഗാന്ധിജിയുടെ മരണം യാദൃശ്ചികമെന്ന് സര്‍ക്കാരിന്റെ ബുക്ക്‌ലെറ്റ് ; ഒഡിഷയില്‍ പ്രതിഷേധം ശക്തമാകുന്നു

single-img
15 November 2019

ഭുവനേശ്വര്‍: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ നിസാരവത്കരിച്ച ഒഡിഷ സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു.സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ബുക്കലെറ്റിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

യാദൃശ്ടികമായുണ്ടായ സംഭവങ്ങളാണ് ഗാന്ധിജിയുടെ മരണത്തിന് കാരണമായതെന്നാണ് രണ്ടു പേജുള്ള ബുക്കലെറ്റില്‍ പറയുന്നത്.
Our Bapuji; a glimpse എന്ന പേരിലാണ് ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിത്തോട് അനുബന്ധിച്ച്‌ ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്.

ചരിത്രവസ്തുതകളെ വളച്ചൊടിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ഒഡീഷയില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇത്തരം നീക്കങ്ങളി ലൂടെ ചരിത്രം തിരുത്തിയെഴുതാനും,യുവതലമുറയെ തെറ്റിദ്ധരിപ്പി ക്കനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.