ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്

single-img
14 November 2019

ചെന്നൈ: ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിവലാണ് നീങ്ങുന്നതെന്ന് പൊലീസ്. കേസന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണെന്ന് കോട്ടൂര്‍പുരം അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ കെ എന്‍ സുദര്‍ശനന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ക്രിമിനല്‍ നടപടിച്ചട്ടം 174 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കും.കേസില്‍ 11 സാക്ഷികളാണുള്ളത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍. കുറ്റാരോപിതരായ അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്യും.

ഫാ​ത്തി​മയു​ടെ മൊ​ബൈ​ല്‍​ഫോ​ണി​ലെ നോ​ട്ടി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക്​ കാ​ര​ണ​ക്കാ​രാ​യി മൂ​ന്ന്​ അ​ധ്യാ​പ​ക​രു​ടെ പേ​രു​ക​ള്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. സു​ദ​ര്‍​ശ​ന്‍ പ​ത്മ​നാ​ഭ​ന്‍, പ്ര​ഫ. ഹേ​മ​ച​ന്ദ്ര​ന്‍ ഖ​ര, മി​ലി​ന്‍​ഡ്​ ബ്ര​ഹ്മി എ​ന്നി​വ​രാ​ണി​വ​ര്‍. ഇ​വ​രു​ള്‍​പ്പെ​ടെ നാ​ല്​ അ​ധ്യാ​പ​ക​രെ പൊ​ലീ​സ്​ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​.

അ​തി​നി​ടെ കേ​ര​ള സ​ര്‍​ക്കാ​റി​ല്‍​നി​ന്നും മ​റ്റും ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ ത​മി​ഴ്​​നാ​ട്​ ഡി.​ജി.​പി​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്.