പ്രധാനമന്ത്രി 'ശിവലിംഗത്തിലെ തേള്‍' ;പരാമര്‍ശത്തില്‍ ശശി തരൂരിന് കോടതിയുടെ അറസ്റ്റ് വാറന്‍റ് • ഇ വാർത്ത | evartha Delhi court issues bailable warrant against Shashi Tharoor
Breaking News, National

പ്രധാനമന്ത്രി ‘ശിവലിംഗത്തിലെ തേള്‍’ ;പരാമര്‍ശത്തില്‍ ശശി തരൂരിന് കോടതിയുടെ അറസ്റ്റ് വാറന്‍റ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ശിവലിംഗത്തിലെ തേള്‍’ എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചതായി ശശി തരൂര്‍ പറഞ്ഞ സംഭവത്തിൽ അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്‍റ്. ഡൽഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്‍റ് നല്‍കിയത്.

അതേസമയം കേസിൽ കോടതിയില്‍ ഹാജരാകാതിരുന്നതിന് പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറിനെതിരെയും കോടതി 500 രൂപ പിഴ ചുമത്തി. ഈ മാസം 27നുള്ളിൽ നേരിട്ട് കോടതിയില്‍ ഹാജരായില്ലെങ്കില്‍ ശശി തരൂരിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. വരുന്ന ഒരാഴ്ചക്കുള്ളില്‍ വാറന്‍റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

അപകീർത്തി കേസ് പരിഗണിച്ചപ്പോൾ ശശി തരൂരും അഭിഭാഷകനും തുടര്‍ച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. ഇതിന് പുറമെ തരൂരിനോട് 5000 രൂപ കെട്ടിവെക്കാനും കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം തരൂർ നടത്തിയ പരാമർശത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് ബിജെപി നേതാവ് പരാതി നൽകുകയായിരുന്നു.