കണ്ണൂരില്‍ ആറരക്കിലോ കഞ്ചാവ് പിടികൂടി; രണ്ട്പേര്‍ അറസ്റ്റില്‍

single-img
11 November 2019

കണ്ണൂർ ജില്ലയിലെ മയ്യിൽ നിന്നും ആറരക്കിലോ കഞ്ചാവുമായി രണ്ടു പേർ പോലീസ് പിടിയിലായി. ആലക്കോട് സ്വദേശിയായ ജോബി ആൻറണി, കണ്ണാടിപ്പറമ്പ് സ്വദേശിയായ റോയി എന്നിവരാണ് പിടിയിലായത്.

Donate to evartha to support Independent journalism

കൈവശം കഞ്ചാവ് നിറച്ച ബാഗുകളുമായി മയ്യിൽ ബസ് സ്റ്റാന്‍റ് പരിസരത്തു നിന്നാണ് ഇരുവരേയും പോലീസ് പിടികൂടിയത്. സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കാരിയർമാരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

തങ്ങൾ ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ഇരുവരും പൊലീസിന് നൽകിയ മൊഴി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എസ്പിയുടെ കീഴിലുള്ള ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും മയ്യിൽ പോലീസും ചേർന്നാണ് രണ്ട് പേരെയും പിടികൂടിയത്.