ഫഹദ് തന്റെ ഇഷ്ട നടന്‍; വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍

single-img
8 November 2019

കഴിഞ്ഞ ദിവസം നടന്ന ജന്മദിന ആഘോഷങ്ങൾക്കിടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മലയാളത്തിന്റെ ഫഹദ് ഫാസില്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ അത്ഭുതം കമൽ ഹാസൻ. ഇഷ്ട താരത്തെ പറ്റി മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു കമൽ മലയാളത്തിന്റെ സ്വന്തം ഫഹദിന്റെ പേര് പറഞ്ഞത്.

ബോളിവുഡിൽ നവാസുദ്ദീന്‍ സിദ്ദിഖിയും ശശാങ്ക് അറോറയുമാണ് ഇഷ്ട താരങ്ങള്‍. എന്നാൽ തമിഴില്‍ ആരാണെന്നുള്ള കാര്യം പറയുന്നില്ല എന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു. കമലിന്റെ ജന്മനാടായ പരമക്കുടിയിലായിരുന്നു കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ചത്.

രാജ്യത്തെ സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരെല്ലാം താരത്തിന് ആശംസകളുമായി എത്തിയിരുന്നു. 65ാം ജന്മദിനം ആഘോഷിക്കുന്നതിനൊപ്പം ഉലകനായകന്റെ സിനിമാ ജീവിതത്തിന്റെ 60 വര്‍ഷവുമായിരുന്നു ഇന്നലെ കഴിഞ്ഞത്. നിലവിൽ ഇന്ത്യന്‍ 2 അടക്കമുള്ള സിനിമകളുടെ തിരക്കിലാണ് താരം.