ബിജെപി – സിപിഎം സംഘര്‍ഷം; വട്ടിയൂര്‍ക്കാവില്‍ പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്

single-img
5 November 2019

കഴിഞ്ഞ ദിവസം ഉണ്ടായ ബിജെപി – സിപിഎം സംഘര്‍ഷത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, നെട്ടയം പ്രദേശങ്ങളിൽ പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും പോലീസ് 15 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തി.

ഈ മാസം മൂന്നിന് നെട്ടയം മണികണ്ഠേശ്വത്ത് ബിജെപി – സിപിഎംപ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസുകാർക്കും ‍ഡിവൈഎഫ്ഐ ജില്ലാ പ്രസി‍ഡന്റും ഉൾപ്പെടെ പത്തിലേറെ പേർക്ക് പരിക്കേറ്റിരുന്നു.

അന്നേദിവസം ഡിവൈഎഫ്ഐ സ്ഥാപക ദിനത്തോടനുബന്ധിച്ചുകൊണ്ട് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉയർത്തിയ പതാക നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പിന്നിൽ ആർഎസ്എസ് പ്രവർത്തകർ ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു. വിഷയത്തിൽ പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ മണികണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ വച്ച് സംഘർഷമുണ്ടാകുകയായിരുന്നു.