മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി

single-img
5 November 2019

കോഴിക്കോട്: പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോവാദികള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണെന്ന് ടോം ജോസ് പറഞ്ഞു. മാവോവാദികളെ കൊന്നില്ലെങ്കില്‍ ജനം കൊല്ലപ്പെടും. പൗരന്മാരെ മാവോവാദി തീവ്രവാദികളില്‍ നിന്ന് പൊലീസ് രക്ഷിക്കുകയാണെന്നും ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ടോം ജോസ് പറയുന്നു.

2050ല്‍ ഇന്ത്യയുടെ ഭരണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാവോവാദികളുടെ പ്രവര്‍ത്തനം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ സുരക്ഷിത കേന്ദ്രമായാണ് അവര്‍ കാണുന്നത്. കേരളത്തിലെ കാടുകളില്‍ മാവോയിസ്റ്റുകളും അവരെ പിന്തുണക്കുന്നവര്‍ നഗരത്തിലുമുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നിരീക്ഷണമാണ് പൊലീസും ഭരണകൂടവും നടത്തുന്നത്്. ഇതിന്റെ ഭാഗമായുള്ള ആക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഈ നടപടിയെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും ടോം ജോസ് പറഞ്ഞു.