യു കെയില്‍ ട്രക്കില്‍ മൃതദേഹങ്ങള്‍ കാണപ്പെട്ട സംഭവം; മൃതദേഹങ്ങള്‍ വിയറ്റ് നാം സ്വദേശികളുടേതെന്ന് പൊലീസ്

single-img
2 November 2019

എസെക്‌സ്; തെക്കു കിഴക്കന്‍ ഇംഗ്ലണ്ടില്‍ ട്രക്കിനുള്ളില്‍ മൃതദേഹങ്ങള്‍ കാണപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. ട്രക്കിനുള്ളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ വിയറ്റനാം സ്വദേശികളുടേതെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ നടപടികള്‍ക്കായി വിയറ്റ്‌നാം സര്‍ക്കാരിനെ ബന്ധപ്പെടുക യാണെന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സ്്റ്റബിള്‍ ടിം സ്മിത്ത് അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ തിരച്ചറിഞ്ഞി ട്ടുണ്ടെന്നും, വിയറ്റ്‌നാമിലുള്ള കുടുംബങ്ങളുമായി ബന്ധപ്പെടു കയാണെന്നും പൊലീസ് അറിയിച്ചു. ഇക്കാര്യങ്ങള്‍ സ്ഥീരീകരി ക്കുവാനുള്ള വ്യക്തമായ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. മരണ കാരണം അറിയുന്നതിനായി അന്വേഷണം പുരോഗമിക്കു ന്നുവെന്നും പൊലീസ് പറഞ്ഞു.