കാഴ്ചയുടെ വിസ്മയവും ആകാംക്ഷാഭരിതവുമായി ‘മാമാങ്കം’ ട്രെയിലര്‍

single-img
2 November 2019

മമ്മൂട്ടി നായകനായ മാമാങ്കത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. എം പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം പ്രദർശനത്തിനെത്താൻ ഇനി വളരെ കുറവ് ദിനങ്ങള്‍ മാത്രമാണ് ഉള്ളത്. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്ചുതന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷമിടുന്നു. വേണു കുന്നപ്പിള്ളിയാണ് സിനിമയുടെ നിര്‍മ്മാണം.

16, 17 നൂറ്റാണ്ടുകളിൽ കേരളത്തിലെ തിരുനാവായില്‍, ഭാരതപ്പുഴ തീരത്ത് നടന്നിരുന്ന മാമാങ്ക മഹോത്സവം ആണ് ചിത്രത്തിന്റെ പ്രമേയം. എറണാകുളം മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിട്ടുള്ള മാമാങ്കത്തിന്റെ സെറ്റ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലുതാണ്.

മരടിലുള്ള ലൊക്കേഷനിലെ കൂറ്റൻ മാളികയും മറ്റും നിര്‍മ്മിച്ചത് ആയിരത്തോളം തൊഴിലാളികള്‍ നാലുമാസം നീണ്ട അധ്വാനത്തിലൂടെ ആയിരുന്നു. സിനിമയിലെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ്.