ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മലപ്പുറം ജില്ലയിലെ തീരദേശമേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍

single-img
25 October 2019

മലപ്പുറം: ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശമേഖലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

താനൂരിലാണ് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി യിരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

കൊലയ്ക്കു പിന്നില്‍ സിപിം ആണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം.താനൂര്‍ അഞ്ചുടി സ്വദേശി ഇസ്ഹാഖ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെരാത്രിയാണ് ആക്രമണമുണ്ടായത്.

അഞ്ചംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍.വെട്ടേറ്റ ഇസ്ഹാഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.