വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം

single-img
24 October 2019

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അഞ്ചുമണ്ഡലങ്ങളില്‍ രണ്ടിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. വട്ടിയൂര്‍ക്കാവില്‍ ഇടത് സാഥാനാര്‍ഥി വി കെ പ്രശാന്ത് 7312 വോട്ടുകള്‍ക്കാണ് ലീഡ് നിലനിര്‍ത്തുന്നത്. കോന്നിയില്‍ കെ യു ജനീഷ് കുമാര്‍ 4702 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നു. ഇരു മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.