സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ല; ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണി: വിഎസ് അച്യുതാനന്ദൻ

single-img
23 October 2019

സംസ്ഥാനത്തെ സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ജാതി രാഷ്ട്രീയം എന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിലെ പ്രബലമായ എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സമുദായ സംഘടനകള്‍ക്കെതിരെയാണ് വി.എസിന്റെ വിമര്‍ശനം.

‘ഇരു സാമുദായിക സംഘടനകളും രാഷ്ട്രീയമുണ്ടാക്കി പൊളിഞ്ഞു. എന്‍എസ്എസിന്റെ അടവുനയം ഇത്തവണ പൊളിയും’, അച്യുതാനന്ദന്‍ പറഞ്ഞു.അതേപോലെ തന്നെ, ഇടത് മുന്നണിയുടെ വഴിത്താരയില്‍ ജാതിരാഷ്ട്രീയം ഉണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്ന വട്ടിയൂര്‍ക്കാവിലെ എന്‍എസ്എസിന്റെ ശരിദൂര നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു വിഎസിന്റെ പരാമര്‍ശം.