നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; വീടുകയറി ആക്രമിച്ച് വളര്‍ത്തുനായയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു, സഹോദരങ്ങള്‍ക്കെതിരെ കേസ്

single-img
22 October 2019

തിരുവല്ല: വീടുകയറി ആക്രമിച്ച് വളര്‍ത്തുനായയെ വെട്ടിപ്പരു ക്കേല്‍പ്പിച്ചതിന്‌ സഹോദരങ്ങള്‍ക്കെതിരെ കേസ്. നന്നൂര്‍ പല്ലവിയില്‍ അജിത് സഹോദരനായ അനില്‍ എന്നിവരെ പ്രതിയാക്കിയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.

ഐശ്വര്യ ഭവനില്‍ സന്തോഷ് കുമാറിന്റെ വളര്‍ത്തു നായ അജിത് റോഡിലൂടെ പോയപ്പോള്‍ കുരച്ചതാണ് സംഭവത്തിന്റെ തുടക്കം.നായ കുര നിര്‍ത്താത്തതിനെ തുടര്‍ന്ന് അജിത് വീടിന്റെ കാര്‍പോര്‍ച്ചില്‍ കയറി നായയെ അടിച്ചു. തടയാന്‍ ചെന്ന സന്തോഷ് കുമാറിനെയും മര്‍ദ്ദിച്ചു.

കുറച്ചു സമയം കഴിഞ്ഞ് സഹോദരന്‍ അനിലുമായി വന്ന് വീട്ടില്‍ കയറി ആക്രമണം നടത്തി. നായയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. നായയുടെ ശരീരത്തില്‍ 5 വെട്ടുകളുണ്ട്. സന്തോഷ് കുമാറിന്‍രെ കാറും ആക്രമിച്ചു. വീട്ടുപകരണങ്ങളും നശിപ്പിച്ചതായി പരാതിയുണ്ട്.

നായയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സനല്‍കി. പ്രതികള്‍ക്കെതിരെ മൃഗാവകാശ സമിതി
മൃഗാവകാശ സമിതിയായ എസ്പിസിഎയും (സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.